Monday, February 27, 2006

എന്നേം കൂടെ

അങ്ങനെ ഞാനും ഒരു പോസ്റ്റ്‌ എഴുതി. പണ്ടു ഏന്റെ ആദ്യത്തെ പോസ്റ്റ്‌ കണ്ട എന്റെ സ്പിരിറ്റുല്‍ ഗുരു(മറ്റു പലതും പഠിപ്പിച്ചിട്ടുണ്ട്‌ എന്റെ മഹാഗുരു) പറഞ്ഞതു രണ്ടേ രണ്ടു വാക്കു: കോപ്പ്‌. ഏല്ലാ തവണയും ക്ലസ്സില്‍ 6-7 റാങ്കില്‍ വരാരുള്ള എന്റെ പ്രോഗ്രെസ്സ്‌ കാര്‍ഡ്‌ കണ്ട അമ്മയുടെ ഏകദേശം സിമിലര്‍ റസ്പോണ്‍സ്‌. ആ റിപ്ലേ കേട്ടു മനം നൊന്ദു ഇനി ബ്ലൊഗ്ഗിംഗ്‌ ഇല്ല എന്നു ഒറപ്പിച്ചു.
കുറേ കാലങ്ങല്‍ക്കു ശേഷം വഴി തെറ്റി ഇവിടെ വന്നപ്പോല്‍ ഇവിടൊരു സാഹിത്യ സമ്മേളനം തന്നെ നടക്കുന്നു. കുറച്ചു സമയം എന്തു എഴുതും എന്നു പകച്ചു നിന്നു... അങ്ങനെ ആയാല്‍ ശരിയാവില്ലല്ലോ. ഇന്നാ പിടിച്ചോ എന്റെ വഹ കൊറച്ചു കാച്ച്‌. ഇംഗ്ലീഷില്‍ എഴുതാന്‍ നോക്കി അപ്പൊ ദാണ്ടെ കെടക്കുന്നു നല്ല സ്വയംബന്‍ പോസ്റ്റുകല്‍ പലതും. വെറുതെ എഴുതി മലയാളികളുടെ മാനം കളയണ്ടാന്നു വെച്ചു. ഇവിടാനേല്‍ മലയാളി മാത്രമല്ലെ വായിക്കു. പിന്നെ നാടു വിട്ടു കഴിഞ്ഞാല്‍ മലയാളികളുടെ സാഹോദര്യം ലോകപ്രശസ്തമല്ലേ. ഇവിടേക്കുള്ള വഴി കാണിച്ച സു-വിനു നന്ദി പറഞ്ഞുകൊണ്ട്‌ ഞാന്‍ ആ ശിലാസ്താപനകര്‍മ്മം നിര്‍വഹിച്ചു കൊള്ളുന്നു. നമ്മുടെ സര്‍കാര്‍ 'തറ'ക്കല്ലിട്ട പല പ്രോജക്ടും പോലെ ഇതും ഒരു സ്മാരകമാവാനുള്ള സാധ്യതകല്‍ ഞാന്‍ തള്ളിക്കളയുന്നില്ല, എന്നാലും കെടക്കട്ടെ. ഇനീം എഴുതണം എന്നുണ്ട്‌ പക്ഷെ ഒരു ഇന്റെല്ലെക്റ്റ്ജുല്‍ ബ്ലോക്ക്‌. നമ്മുടെ മുകേഷ്‌ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവില്‍ പറഞ്ഞ ആ സ്ര്ഷ്ടിയുടെ വേദന ഞാനും ഇപ്പോല്‍ അനുഭവിക്കുന്നു. നമ്മുടെ ശ്രീജിത്തിനു പൊലും ഇല്ലാത ഈ ബ്ലോക്ക്‌ നിനക്കു എവിടുന്നു കിട്ടി എന്ന ചോദ്യതിനു എന്റെ മഹാഗുരുവില്‍ നിന്നു പഠിച്ച ആദ്യ കോര്‍പറേറ്റ്‌ പാഠം ഞാന്‍ എടുത്തു വീശും: ഗുഡ്‌ ക്വസ്ഷന്‍, പിന്നെ ഒരു നറുപുഞ്ജിരി.

8 Comments:

At 8:05 PM , Blogger Kalesh Kumar said...

കൂടെ ധൈര്യമായിട്ട് കൂടിക്കോ കുട്ടപ്പായീ...
സുസ്വാഗതം!!!

തറക്കല്ലിട്ടിട്ട് വലിയല്ലേ.. വല്ലപ്പോഴുമൊക്കെ എന്തേലുമൊക്കെ കുത്തിക്കുറിക്ക്! സാഹിത്യസമ്മേളനത്തില്‍ എം.ടി തൊട്ട് മെഴുവേലി ബാബുജി വരെയുണ്ട്! അതുകൊണ്ട് ലെവലൊന്നും നോക്കണ്ട! :)

 
At 10:38 AM , Blogger കണ്ണൂസ്‌ said...

swagatham

 
At 1:54 PM , Blogger വര്‍ണ്ണമേഘങ്ങള്‍ said...

വെറും ശില മാത്രമാക്കണ്ടാ കുട്ടപ്പായീ...
പണിഞ്ഞ്‌ കൂട്ടിക്കോ..!

 
At 5:05 PM , Blogger Visala Manaskan said...

ചാലക്കുടിക്കാരന്‍ ചുള്ളാ, ചക്കരക്കുടം, പഞ്ചാരക്കട്ടീ, അലക്കിപ്പോളിക്കരാ....

 
At 5:13 PM , Blogger Sreejith K. said...

കുട്ടപ്പായിച്ചേട്ടാ, സൃഷ്ടിയുടെ വേദന ഇല്ലാത്ത ഒരാളാണ് ഞാന്‍ എന്നാണോ ധാരണ? കഴിഞ്ഞ ദിവസം എനിക്കു വേദന കാരണം പെയിന്‍ കില്ലര്‍ കഴിക്കേണ്ടി വന്നു. ;)

ആദ്യത്തെ പോസ്റ്റ് കസറി. അക്ഷരത്തെറ്റ് ഒഴിവാക്കാന്‍ ശ്രമിക്കണം, കേട്ടോ.

 
At 5:17 PM , Blogger സു | Su said...

സ്വാഗതം :)

 
At 6:52 PM , Blogger bodhappayi said...

കമന്റടിച്ച ഗുരുജനങ്ങലെ നന്ദി.

പ്രിയ കലേഷ്‌: ഇതൊരു തുടക്കം മാത്രം.

പ്രിയ കണ്ണൂസ്സ്‌: നന്ദി.

പ്രിയ വര്‍ണം: ഞാന്‍ കെട്ടാന്‍ പോണ വീട്ടില്‍ ചിലപ്പോള്‍ ആ വീട്ടിലെ കട്ടയും മേല്‍ക്കൂര ഡിസൈനും കണ്ടേക്കും. കണ്ണടക്യ.

പ്രിയ Lonely Heart: പൊസ്റ്റുകളൊക്കെ വരട്ടെ. നമ്മുക്ക്‌ ഏകാന്തതയൊക്കെ മാറ്റാന്നേ. ഇവിടെ കുറേ സ്നേഹിക്കാന്‍ മാത്രം അറിയവുന്ന ആള്‍ക്കാര്‍ ഉള്ളതാ.

പ്രിയ വിശാലേട്ടാ: കൊടേരേല്‍ നമ്മടെ പഴേ സെറ്റപ്പൊക്കെ ണ്ട്‌ ട്ടാ.

പ്രിയ ശ്രീ: ഹൃദയം കൊണ്ടെഴുതുന്ന കവിത അല്ലേ മാഷെ. അക്ഷരത്തെറ്റുകള്‍ വരുത്താതിരുന്നാല്‍ വല്ല മഹാകാവ്യവും ആയി പോകില്ലേ. 3-4 തവണ എഡിറ്റ്‌ ചെയ്തതാ. ഒരു റിവ്യു സൈക്കിളും നടത്തി. എന്താ ചെയ്യാ.

പ്രിയ സു: നന്ദി. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കാം.

 
At 2:54 PM , Blogger viswaprabha വിശ്വപ്രഭ said...

കുട്ടപ്പായീ,

ഞാനും ഇവിട്ണ്ട്ട്ടാ.....

എല്ലാവിധ ആശംസകളും...

ഇങ്ങനെ പോയാല്‍ ചാലക്കുടിയും ഒരു ബ്ലോംഗലൂര്‍ ആയി മാറുമല്ലോ!

 

Post a Comment

Subscribe to Post Comments [Atom]

<< Home