Friday, June 30, 2006

കടലിരമ്പുന്നത്‌

കുഞ്ഞുമീനുകളെ പ്രണയിച്ചിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു ബാല്യകാലത്തെനിക്ക്‌. തനിക്കു ചികളയും ചിറകും ഇല്ലാത്താതില്‍ അവള്‍ വല്ലാതെ ദുഖിച്ചിരുന്നു. മണിക്കൂറുകളോളം കുളക്കടവിലും പുഴക്കരയിലും അവള്‍ ചിലവഴിച്ചിരുന്നു. തുടരെ രണ്ടു ദിവസം സ്കൂളില്‍ വരാത്തതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ മുത്തശ്ശി പറഞ്ഞ മത്സ്യകന്യകയെ അവള്‍ വിവരിച്ചു. ആ മത്സ്യകന്യക വെയില്‍ കായാന്‍ വരുന്നതും കാത്തു പുഴക്കരയില്‍ മറഞ്ഞിരിക്കുകയായിരുന്നത്രെ അവള്‍. സമയം കിട്ടുമ്പോളൊക്കെ പുഴക്കരയിലും കുളക്കടവിലും അവളോടൊപ്പമിരിക്കാറുള്ള ഞാന്‍ പക്ഷെ ഞാനില്ലാത്ത ഒരു ദിവസം അവള്‍ പുഴയുടെ ആഴങ്ങളിലേക്കിറങ്ങിപ്പോയി.

അച്ചന്‍ കൊടുത്ത പൂവും അരിയും വാങ്ങാതെ വലിയ അലകളുണ്ടാക്കി അവള്‍ ആഴിയിലേക്കു ഊളിയിടുന്നതു ഞാനറിഞ്ഞു. കഴുത്തിനു പിറകില്‍ ചികളയും കൈകാലുകള്‍ക്കു അസാധാരണ വലിപ്പവും സ്വീകരിച്ച അവള്‍ ഒരു മത്സ്യകന്യകയേപ്പോലെ വടിവൊത്തവളായിക്കഴിഞ്ഞിരുന്നു.

കാലമുരുണ്ടപ്പോള്‍ കടലില്ലാത്ത ഈ നഗരത്തിലേക്കു ചേക്കേറിയ ഞാന്‍ സ്വന്തം വീടു കുഞ്ഞുമീനുകളെ ചില്ലുകൂടുകളിലാക്കി നിറച്ചു. ഒരു ദിവസം അവയെല്ലാം പൊട്ടിയാല്‍ വീടു മുങ്ങിത്താഴുമെന്നു എന്റെ ഭാര്യ ഭയന്നു. അവള്‍ക്കെന്തറിയാം കടലിരമ്പുന്നതു എങ്ങിനെന്നു.

ഭീമന്‍ ട്രോളികള്‍ എന്റെ പഴയ കൂട്ടുകാരിയുടെ സാമ്രാജ്യത്തെ ഞടുക്കിയപ്പോള്‍ അവള്‍ ക്ഷമിച്ചിരിക്കാം. മുനുഷ്യന്റെ ബുദ്ധിശൂന്യത അവളുടെ മാറില്‍ മാലിന്യമെറിഞ്ഞപ്പോള്‍ അവള്‍ വേദന കടിച്ചമര്‍ത്തി. അവളുടെ ഓമനമക്കള്‍ നമ്മുടെ തീന്മേശയലങ്കരിച്ചപ്പോള്‍ അവല്‍ നെഞ്ചുപൊട്ടിക്കരഞ്ഞു. ആ കരച്ചിലിന്റെ മാറ്റൊലി കടലിന്റെ അടിത്തട്ടിളക്കി. അര്‍ത്തട്ടഹസിച്ചുകൊണ്ടു കടല്‍ കരയെ നക്കിത്തുവര്‍ത്തി. അവളുടെ മക്കള്‍ മനുഷ്യമാംസം രുചിച്ചറിഞ്ഞു. കലിയടങ്ങിയ അവള്‍ കിതച്ചു.

ഞാനിന്നും എന്റെ വീട്ടിലെ ചില്ലുകൂടുകള്‍ കുഞ്ഞുമീനുകളെക്കൊണ്ടു നിറക്കുന്നു.

15 Comments:

At 11:06 AM , Blogger Santhosh said...

കഥ പോലെ തുടങ്ങി കാര്യത്തിലവസാനിപ്പിച്ചിരിക്കുന്നു. കൊള്ളാം.

 
At 11:47 AM , Blogger K.V Manikantan said...

കാലമുരുണ്ടപ്പോള്‍ കടലില്ലാത്ത ഈ നഗരത്തിലേക്കു ചേക്കേറിയ ഞാന്‍ സ്വന്തം വീടു കുഞ്ഞുമീനുകളെ ചില്ലുകൂടുകളിലാക്കി നിറച്ചു. ഒരു ദിവസം അവയെല്ലാം പൊട്ടിയാല്‍ വീടു മുങ്ങിത്താഴുമെന്നു എന്റെ ഭാര്യ ഭയന്നു. അവള്‍ക്കെന്തറിയാം കടലിരമ്പുന്നതു എങ്ങിനെന്നു.

വളരെയേറെ ശ്രദ്ധിക്കപ്പടേണ്ട ഒരു കഥയില്‍ വാചകം പോലെ തോന്നുന്നു.

കുട്ടപ്പായി ഇനിയുമിനിയും എഴുതണം.

ചാലക്കുടിയില്‍ എവിടെയാ???? മ്മളും അവിടത്തുകാരന്‍ തന്നെ.

 
At 12:18 PM , Blogger Sreejith K. said...

മനോഹരം കുട്ടപ്പായീ, അസ്സലായിട്ടുണ്ട് എഴുത്ത്. ഒരു മാംസാഹാരിയായ എനിക്ക് ഇത് വായിച്ച് എന്തോപോലെ ആയി.

ചെറുപ്പത്തില്‍ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ ചൂണ്ടായി കുടുങ്ങുന്ന മീനുകളുടെ പിടച്ചില്‍ കണ്ടിട്ട് വല്ലാതെ വിഷമം തോന്നിയിട്ടുണ്ട്. ആ മിണ്ടാപ്രാണികളുടെ വിഷമം നന്നായി നീ ചിത്രീകരിച്ചിരിക്കുന്നു. മനസ്സില്‍ തട്ടി. അഭിനന്ദനങ്ങള്‍

 
At 12:27 PM , Blogger Ajith Krishnanunni said...

കുട്ടപ്പായീ..
ഒന്നു അല്ല മൂന്നു നാലു തവണ വായിച്ചു..
വാക്കുകള്‍ തരുന്ന അര്‍ത്ഥങ്ങളേക്കാളും വലുതായി തോന്നി വാക്കുകള്‍ക്കിടയിലെ ആ വ്യസനം.

ഇതു പോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.

 
At 12:40 PM , Blogger അരവിന്ദ് :: aravind said...

അസ്സലായി കുട്ടപ്പായി...വളരെ ഇഷ്ടപ്പെട്ടു.

 
At 12:41 PM , Blogger അരവിന്ദ് :: aravind said...

അസ്സലായി കുട്ടപ്പായി...വളരെ ഇഷ്ടപ്പെട്ടു.

 
At 2:17 PM , Blogger bodhappayi said...

സന്തോഷേ:
നന്ദി.

സങ്കൂ:
നന്ദി. മേലൂരാണു സ്വദേശം.

ശ്രീജിത്തേ:
നന്ദി. ഞാനും മാംസം കഴിക്കും

അജിത്തേ:
നന്ദി.

അരവിന്ദാ:
നന്ദി.

 
At 2:39 PM , Blogger Unknown said...

"മുനുഷ്യന്റെ ബുദ്ധിശൂന്യത അവളുടെ മാറില്‍ മാലിന്യമെറിഞ്ഞപ്പോള്‍ അവള്‍ വേദന കടിച്ചമര്‍ത്തി. അവളുടെ ഓമനമക്കള്‍ നമ്മുടെ തീന്മേശയലങ്കരിച്ചപ്പോള്‍ അവല്‍ നെഞ്ചുപൊട്ടിക്കരഞ്ഞു." എനിക്കും കരച്ചില്‍ വന്നു :-(

 
At 5:08 PM , Blogger myexperimentsandme said...

കുട്ടപ്പായീ, നന്നായിരിക്കുന്നു. വളരെ കുറച്ച് വാക്കുകളില്‍ വളരെ നല്ല കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. കൊള്ളാം.

 
At 6:07 PM , Blogger ബിന്ദു said...

കുട്ടപ്പായീ.. ഉഗ്രനായിരിക്കുന്നു എഴുത്ത്‌.
:)

 
At 7:06 PM , Blogger വര്‍ണ്ണമേഘങ്ങള്‍ said...

കുട്ടപ്പാ..
കോള്ളാമെഡാ..
വളരെ ടച്ചിംഗ്‌.
ആദ്യത്തെ പകുതി ശരിയ്ക്കും ഇഷ്ടപ്പെട്ടു.
അപ്പോ പിന്നത്തെ പകുതിയോ...?
അതും അതിലേറെ ഇഷ്ടപ്പെട്ടു.

 
At 9:12 PM , Blogger തണുപ്പന്‍ said...

കലക്കിയിരിക്കുന്നു കുട്ടപ്പായി..ആ വരികള്‍ക്കിടയിലെ കുഞ്ഞ് നോവെനിക്ക് കാണാം.

 
At 10:51 AM , Blogger ചില നേരത്ത്.. said...

അജിത് എഴുതിയത് പോലെ വാക്കുകള്‍ക്കിടയിലെ വ്യസനം ആണെന്നെ ആകര്‍ഷിക്കുന്നത്..ബാല്യത്തെ ഓര്‍മകളില്‍ നിന്ന് പകര്‍ത്തി നീ യൌവനവുമായി സംയോജിപ്പിച്ചതും ഇഷ്ടമായി..
മാംസാഹാരിയായ എന്നെയും വിഷമിപ്പിക്കുന്നു, തണലിറങ്ങിയ നേരത്തെപ്പോഴോ മത്സ്യകന്യകയാകാന്‍ യാത്രയായ ബാല്യകാലസഖി.

 
At 10:59 AM , Blogger രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട്.
കുറച്ചു വാചകങ്ങളില്‍ ഒരു വലിയ കഥ.
എഴുതിയതിലേറെ വായിച്ചപോലെ.

 
At 1:27 PM , Blogger bodhappayi said...

കുഞ്ഞാ:
ക്രമാതീതമായ മത്സ്യബന്ധനം മൂലം മത്സ്യസമ്പത്തു കുറഞ്ഞു വരുന്ന വിവരം നമ്മള്‍ എല്ലാരും അറിയും. അഴീക്കോടു വന്ന ചാകരയില്‍ മീന്‍ നന്നെ കുറവു. അതില്‍ പ്രതീക്ഷകള്‍ തകര്‍ന്ന മത്സ്യത്തൊഴിലാളികളുടെ കരച്ചില്‍ നീയും കരയൂ.

വക്കാരി:
വെളിയില്‍ നിന്നും കളി കാണുന്ന ഒരുവന്‍ വിളിച്ചുകൂവിയിട്ടെന്തു കാര്യം. ചെയ്യേണ്ടവര്‍ അറിയുന്നുണ്ടോ.

ബിന്ദു:
നന്ദി.

വര്‍ണ്ണം:
പണ്ടെങ്ങോ നഷ്ടപ്പെട്ട ഒരു മിത്രത്തെ അത്ഭുതശക്തിയുള്ളവളായി കാണാനാണു എനിക്കിഷ്ടം.

തണുപ്പാ:
വരികള്‍ക്കിടയില്‍ വായിച്ചതിനു നന്ദി.

ഇബ്രു:
ബാല്യവും യൌവനവും ചിരിയും കരച്ചിലും വേര്‍പാടും വേദനകളും ഉള്ള ഒരു ബൂലോകം നമ്മുക്കു ചമക്കാം.

സാക്ഷി:
വായിച്ചപ്പോള്‍ താങ്കളുടെ മനസ്സില്‍ നിന്നും വിചാരങ്ങല്‍ വാക്കായി വന്നു ഈ പോസ്റ്റു വലുതാക്കിയതില്‍ സന്തോഷിക്കുന്നു.

 

Post a Comment

Subscribe to Post Comments [Atom]

<< Home