Wednesday, August 23, 2006

ആലീസും മരണവും ഫ്ലാഷ്‌ബാക്കും.

ആലീസ്‌ ഞരമ്പു മുറിച്ച്‌ ആത്മഹത്യ ചെയ്തു. ബ്ലേഡ്‌ പിടിച്ച വലംകൈ കടിച്ചു മുറിക്കുകയായിരുന്നു. അവള്‍ക്കൊരിക്കലും ചോരയെ പേടിയില്ലായിരുന്നു, അല്ലെങ്കിലും അവളെന്തിനു ചോരയേ പേടിക്കണം അല്ലേ. ആലീസിന്റെ മരണത്തില്‍ ഏറ്റവും ദുഖിച്ചതു അവളുടെ ചെറിയച്ചനായിരുന്നു. നല്ല ഇടയനായ അയാള്‍ എന്നും അവളെ നല്ലവണ്ണം നോക്കിയിരുന്നു, പ്രത്യേകിച്ചും അവള്‍ കുളിക്കുമ്പോള്‍. അല്ലാ ഇതൊക്കെ ഞാനെന്തിനാ ഇവിടെ പറയുന്നത്‌. ഷര്‍ട്ടിന്റെ കോളറില്‍ അവസാനത്തെ മുടിയിഴ കാണുമ്പഴേക്കും ഞാനവളെ മറന്നുകഴിഞ്ഞിരുന്നു.

പണ്ടൊരിക്കല്‍ ആലീസ്‌ എന്നേയും കൂട്ടി ഒരു ലോങ്ങ്‌ ഡ്രൈവിനു പോയി. ചെന്നു നിന്നതോ ഒരു ഇടിഞ്ഞുപൊളിഞ്ഞ അമ്പലത്തിനു മുന്‍പില്‍. ആലീസും അമ്പലവും, ഒരു ചേര്‍ച്ചയില്ല അല്ലേ. എനിക്കും തോന്നി അങ്ങനെയപ്പോള്‍. അവള്‍ക്കു അവിടം കാണിച്ചുകൊടുത്തതു കോളേജിലേ ബാസ്കറ്റ്ബോള്‍ ക്യാപ്റ്റന്‍ രാജേഷാണത്രേ. അതു പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു, ഇതാണ്‌ എനിക്ക്‌ ഇഷ്ടമാകാത്തത്‌. പെണ്ണുങ്ങള്‍ ചുമ്മാ കേറിയങ്ങു ചിരിക്കും. അവളുടെ അമ്മകും ഉണ്ട്‌ ഈ അസുഖം. ഇതുപോലൊരിക്കല്‍ അവളുടെ വീട്ടില്‍ പോയപ്പോള്‍ അമ്മയേ കണ്ടിരുന്നു. ഒരു ചില്ലിനു പുറകിലെ കളര്‍ ഫോട്ടോ. അവള്‍ എല്ലാ മാസവും കോളേജ്‌ ഫീസ്‌ വാങ്ങിക്കാന്‍ ചെറിയച്ചന്റെ റൂമില്‍ പോകുമ്പോള്‍ അമ്മ വായ്‌ പൊത്തിച്ചിരിക്കാറുണ്ടത്രേ. എനിക്കാണെങ്കില്‍ ചുമ്മാ ചിരിക്കുന്ന പെണ്ണുങ്ങളെ കണ്ണെടുത്താല്‍ കണ്ടു കൂട.

അപ്പോ പറഞ്ഞു വന്നതു, ആലീസും ഞാനും അമ്പലത്തില്‍. ആ അമ്പലത്തിന്മേല്‍ സൂര്യന്‍ നോക്കുന്നതു ഒളിച്ചാണത്രേ. ചെരിഞ്ഞു വീഴുന്ന ആ കിരണങ്ങള്‍ പ്രണയമുള്ളവര്‍ക്കും സ്വപ്നജീവികള്‍ക്കും മാത്രം അനുഭവിക്കാന്‍ കഴിയും. അമ്പലത്തിനടുത്തുള്ള മൊട്ടക്കുന്നിന്റെ അപ്പുറത്ത്‌ നീണ്ടുകിടക്കുന്ന മണലില്‍ വട്ടത്തിലാണു കാറ്റു പറക്കുക. കാറ്റു വട്ടത്തില്‍ പറക്കുമ്പോള്‍ മണലില്‍ പിറക്കുന്ന റോസാപ്പൂക്കള്‍ അവളെനിക്കു കാണിച്ചു തന്നു. ആ മണലില്‍ ഞങ്ങള്‍ പേരുകളെഴുതിയപ്പോള്‍ കാറ്റു നേരേയടിച്ച്‌ അതിന്മേള്‍ കുഞ്ഞു കുഞ്ഞു നൂലുകള്‍ നെയ്തു. ആ നൂലുകള്‍ പിരിച്ചൊരു കയറുണ്ടാക്കി അവളെന്നെ മുറുകെ കെട്ടി. കെട്ടുകള്‍ക്കിടയില്‍ നുഴഞ്ഞു കയറിയ അവളുടെ ശ്വാസത്തിനു റോസാപ്പൂക്കളുടെ മണമായിരുന്നു പഴുത്ത മണലിന്റെ ചൂടും.

****

എന്തു കൊണ്ടോ ഞാനതിനു ശേഷം റോസാപ്പുക്കളേ സ്നേഹിച്ചു തുടങ്ങി. റോസാപ്പൂക്കുഞ്ഞുങ്ങളെ വസ്ത്രത്തില്‍ അണിയാറുള്ള മന്ത്രിയേയും ഞാന്‍ സ്നേഹിച്ചു. മന്ത്രിയുടെ മകളേയും മകളുടെ മകനേയും ഞാന്‍ സ്നേഹിച്ചു. മകന്റെ ശരീരം പൊട്ടിച്ചിതറിയപ്പോള്‍ തെറിച്ച ചോരയുടെ ചുകപ്പിനെ ഞാന്‍ സ്നേഹിച്ചു. ചുകപ്പിന്റെ ആദര്‍ശങ്ങളേയും ചുകന്ന ദര്‍ശനങ്ങളേയും ഞാന്‍ സ്നേഹിച്ചു. ആദര്‍ശങ്ങള്‍ക്കു പ്രജോദനമായ സങ്കല്‍പ്പനഗരിയേയും സ്രഷ്ടാവിനേയും ഞാന്‍ സ്നേഹിച്ചു. ഇവയൊന്നും എന്നെ തിരിച്ചു സ്നേഹിക്കില്ലന്നു മനസ്സിലാക്കിയ നിമിഷം ഞാന്‍ ആലീസിനു സ്നേഹിച്ചു.

ആലീസിനോടൊപ്പം കറങ്ങുന്ന കാറ്റിന്റെ നടുവില്‍ നിന്നപ്പോള്‍ എന്റെ തലക്കു മുകളില്‍ പപ്പട വട്ടത്തില്‍ ഒരു വളയം രൂപപ്പെട്ടു. ദിവസങ്ങള്‍ പോകവേ വളത്തിന്റെ വലിപ്പം കൂടി കൂടി വന്നു. പെട്ടന്നൊരു ദിവസം അതില്‍ നിന്നും പ്രകാശം വമിക്കാന്‍ തുടങ്ങി. ഞാന്‍ ദിവ്യനായി വാഴ്ത്തപ്പെട്ടു. പ്രകാശം തട്ടുമ്പോല്‍ മാറുന്ന രോഗവുമായി എന്റെ മുന്‍പില്‍ ആളുകള്‍ തടിച്ചുകൂടുമ്പോഴേക്കും ആലീസ്‌ മരിച്ചു കഴിഞ്ഞിരുന്നു.

30 Comments:

At 10:49 AM , Blogger ലാപുട said...

കുട്ടപ്പായീ,
മുറുക്കമുള്ള എഴുത്ത്..ഒരു പക്ഷേ ഏകാന്തതയോളം മുറുക്കമുള്ളത്....
അഭിനന്ദനങ്ങള്‍....

 
At 11:35 AM , Blogger പെരിങ്ങോടന്‍ said...

കുട്ടപ്പായി ഓരോ കഥകളിലും മെച്ചപ്പെട്ടു വരുന്നു. നല്ല ശൈലിയും കൈവരിച്ചിരിക്കുന്നു. ആസ്വദിച്ചു വായിക്കുവാന്‍ കഴിഞ്ഞ ഒരു കഥ.

 
At 11:43 AM , Blogger സ്നേഹിതന്‍ said...

കൊള്ളാം.
നല്ല ശക്തിയുള്ള കഥയും എഴുത്തും.

 
At 12:22 PM , Blogger അരവിന്ദ് :: aravind said...

നല്ല കഥ കുട്ടപ്പായി..സൂപ്പറായി.
ആസ്വദിച്ചു.

 
At 12:27 PM , Blogger RR said...

കുട്ടപ്പായീ നല്ല കഥ.. ആസ്വദിച്ചു വായിച്ചു. വീണ്ടും എഴുതുക...

 
At 12:44 PM , Blogger സു | Su said...

കുട്ടപ്പായീ,

കഥ എനിക്കിഷ്ടപ്പെട്ടു :)

 
At 12:47 PM , Blogger വല്യമ്മായി said...

നല്ല കഥ. രണ്ട് വട്ടം വായിച്ചു

 
At 1:00 PM , Blogger കണ്ണൂസ്‌ said...

കുട്ടപ്പായീ, വളരെ നന്നായിരിക്കുന്നു. ശൈലിയില്‍ കുട്ടപ്പായി പുലര്‍ത്തുന്ന വൈവിധ്യം ഓരോ കഥകളേയും വളരെ വ്യത്യസ്തമാക്കുന്നു.

എന്നാലും പെരിങ്ങ്‌സ്‌ പറഞ്ഞതിനോട്‌ 100% യോജിപ്പില്ല. എന്റെ ഫേവറിറ്റ്‌ ഇപ്പോഴും സഹശയനം തന്നെ.

 
At 4:27 PM , Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

"ആ നൂലുകള്‍ പിരിച്ചൊരു കയറുണ്ടാക്കി അവളെന്നെ മുറുകെ കെട്ടി. കെട്ടുകള്‍ക്കിടയില്‍ നുഴഞ്ഞു കയറിയ അവളുടെ ശ്വാസത്തിനു റോസാപ്പൂക്കളുടെ മണമായിരുന്നു പഴുത്ത മണലിന്റെ ചൂടും." -

ഒരു പ്രത്യേക ശൈലിയിലുള്ള ഈ എഴുത്ത്‌ എനിക്ക്‌ വളരെയധികം ഇഷടപ്പെട്ടു. ഭാവിയുണ്ട്‌.....

 
At 4:56 PM , Blogger വര്‍ണ്ണമേഘങ്ങള്‍ said...

"അമ്പലത്തിനടുത്തുള്ള മൊട്ടക്കുന്നിന്റെ അപ്പുറത്ത്‌ നീണ്ടുകിടക്കുന്ന മണലില്‍ വട്ടത്തിലാണു കാറ്റു പറക്കുക. കാറ്റു വട്ടത്തില്‍ പറക്കുമ്പോള്‍ മണലില്‍ പിറക്കുന്ന റോസാപ്പൂക്കള്‍ അവളെനിക്കു കാണിച്ചു തന്നു."
ഒന്നാന്തരം
നീ ഒരു ദിവ്യാനാകുന്നെഡാ കുട്ടപ്പാ
ഓരോ പോസ്റ്റിലും നീ ശൈലിയെ പരുവപ്പെടുത്തുന്നു...
നന്നായി.

 
At 5:39 PM , Blogger റീനി said...

കുട്ടപ്പായി, കഥ ഇഷ്ടമായി. ശൈലി വളരെ നന്ന്‌. കളകള്‍ ഇല്ലാത്ത എഴുത്ത്‌.

 
At 6:56 PM , Blogger കുഞ്ഞന്‍സ്‌ said...

കുട്ടപ്പായി, നീ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി വരുന്നു. നന്നായിരിക്കുന്നു. ഇനിയും എഴുതുക

 
At 2:01 PM , Blogger bodhappayi said...

ലാപുട പെരിങ്ങോടാ സ്നേഹിതാ അരവിന്ദ്‌ RR സു വല്യമ്മായി കണ്ണൂസ്‌ ബിജോയ്‌ വര്‍ണ്ണം റീനി കുഞ്ഞന്‍സ്‌ :
വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

 
At 6:11 PM , Blogger Raghavan P K said...

അഭിപ്രായങളാണു ഞാന്‍ ആദ്യം വായിച്ചത്.കൂടുതല്‍ ബ്ലോഗുകള്‍ വരുന്നത് കാരണം എനിക്കിഷ്ടപ്പെട്ട കഥകളും കവിതകളും കണ്ടുപിടിക്കുന്നത് പ്രയാസമയിറ്രിക്കുന്നു.ഈ കഥയുടെ ശൈലി പണ്ടു കാലത്ത് നിന്നും വളരേ വ്യത്യാസപ്പെട്ടതാണു. അതുകൊണ്ടുതന്നെ ഞാന്‍ രണ്ടു തവണ വായിച്ചു. നന്നായി. നല്ല നല്ല കഥകളും മറ്റ് ലേഖനങളും കൊണ്ട് ബൂലോഗം സമൃദ്ദമാകട്ടെ1

 
At 4:29 PM , Blogger തണുപ്പന്‍ said...

കുട്ടപ്പായീ..വായിച്ചു, വീണ്ടും വായിച്ചു.
ആഴത്തില്‍, കാമ്പുള്ള എഴുത്ത്..വെല്‍ ഡണ്‍

 
At 6:04 PM , Blogger bodhappayi said...

രാഘവന്‍‍ചേട്ടാ, തണുപ്പാ അഭിപ്രായമറിയിച്ചതിനു നന്ദി.

 
At 12:30 PM , Blogger തഥാഗതന്‍ said...

കുട്ടപ്പായി

വായിക്കാന്‍ വൈകി
കഥ അതീവ ഹൃദ്യം
കഥ പറഞ്ഞ രീതിയും കഥയുടെ ഇതിവൃത്തവും മനോഹരം

വീണ്ടും എഴുതു.. ആശംസകള്‍

താവു ബെന്‍ഗളൂരന്തെ എല്ലി ഇതാരെ ഗുരോ

മജാ മാട്രി.. മജാ മാട്രി

 
At 2:34 PM , Blogger ഞാന്‍ ഇരിങ്ങല്‍ said...

കുട്ടപ്പയി.. കഥ ഇഷ്ടമായി. എഴുത്തിന്‍റെ ഒരു സ്റ്റൈല്‍ നന്നായി. വാക്കുകള്‍ കൊണ്ടൊരു...
പക്ഷെ തലവാചകം ഇഷ്ടമായില്ല.
അതില്‍ കര്യമില്ല അല്ലേ...
സ്നേഹത്തോടെ
രാജു.

 
At 2:42 PM , Blogger കാളിയന്‍ said...

നല്ല കഥ. നല്ല ശൈലി.

 
At 6:19 PM , Blogger bodhappayi said...

തഥാഗതന്‍ മാഷേ, ബാംഗ്ലൂരില്‍ മേഖ്രി സര്‍ക്കിളിനടുത്ത്‌ വീട്‌. ഇരിങ്ങല്‍, കാളിയാ, എല്ലാവര്‍ക്കും പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായങ്ങള്‍ക്കും നന്ദി.

 
At 6:58 PM , Blogger തഥാഗതന്‍ said...

സന്തോഷം കുട്ടപ്പായി

എന്റെ ആപ്പീസ്‌ കണ്ണിങ്ന്‍ഘാം റോഡില്‍
വീട്‌ അപ്പീസില്‍ നിന്നും 700 മീറ്റര്‍ ദൂരെ വസന്ത നഗര്‍

താമസം ഒറ്റയ്ക്ക്‌ (ബീവിയും മോളും നാട്ടിലാണ്‌)

ഈ വഴി ഒക്കെ വരികയാണെങ്കില്‍ ചുമ്മ ഒന്നു കയറുന്നെ.. പിസ്സ ഹട്ട്‌ ഉള്ള കെട്ടിടത്തില്‍ നമ്പര്‍ 108

 
At 7:09 PM , Blogger bodhappayi said...

ഉറപ്പായും ഒരു ദിവസം ഇറങാം.
ഒരു മാസം കഴിഞാല്‍ ബാംഗ്ലൂരില്‍ ഒരു ബുക്ക് ഫെസ്റ്റ് വരുന്നു. നവംബര്‍ 10 - 19 വരെ. പുസ്തകങളോടു വളരെ താത്പര്യം ഉള്ള ആളാണെന്നാണ് ബ്ലോഗ് വായിച്ചപ്പോള്‍ അറിഞത്.

 
At 8:56 PM , Blogger ജ്യോതിര്‍മയി said...

തഥാഗതാ,

അതുശരി, പിസ്സാഹട്ടില്‍, കണ്ണിങ്ന്‍ഘാം റോഡില്‍...
ഉം... അതുവഴി ദിവസേന പോകുന്നവരും ഇവിടെയുണ്ടേ:-)

കുട്ടപ്പായിമാഷേ, ഓഫിനു മാപ്പ്‌.
പുസ്തകമേള ഞങ്ങള്‍ ഒഴിവാക്കാറില്ല. പക്ഷേ ഇക്കുറി, താങ്കള്‍ പറഞ്ഞ തീയതികളാണെങ്കില്‍ എനിയ്ക്കു നഷ്ടമാവുമല്ലോ:-(

qw_er_ty

 
At 10:17 AM , Blogger bodhappayi said...

ജ്യോതിടീച്ചറേ, ഇത്തവണത്തേ പുസ്തകമേള ഗംഭീരമെന്നാണ്‌ പത്രത്തില്‍ കണ്ടതു. 200റിലേറേ പബ്ലിഷേര്‍സ്‌, 2 കോടിയിലേറെ പുസ്തകങ്ങള്‍ പത്തു ദിവസത്തെ മെഗാ ഷോ. നാടനും വിദേശികളും എല്ലാം ചേരുമത്രേ.

കണ്ണിങ്ന്‍ഘാം റോഡ്‌ എനിക്കും പ്രിയങ്കരം തന്നെ. അവിടുള്ള ആക്സന്‍ജറിന്റെ ആപ്പിസില്‍ നിന്നാണ്‌ ഞാനെന്റെ ആദ്യ ഓഫര്‍ ലെറ്റന്‍ വാങ്ങിച്ചത്‌. ആ വഴിയിലൂടെ പോകുമ്പോള്‍ ഇപ്പോഴും വയറ്റില്‍ തുമ്പി പറക്കും... :)

 
At 11:32 AM , Blogger തഥാഗതന്‍ said...

ജ്യോതി ടീച്ചറേ അപ്പോള്‍ ടീച്ചറാണല്ലേ ഒരു പിങ്ക്‌ കളര്‍ കൈനറ്റിക്‌ ഹോണ്ടയില്‍ രാവിലേയും വൈകീട്ടും 100 KMPH സ്പീഡില്‍ ഇതുവഴി പോകുന്ന ആള്‍

 
At 6:02 PM , Blogger ചില നേരത്ത്.. said...

വളരെ വളരെ വൈകിയാണിക്കഥ വായിക്കുന്നത്.
നല്ലൊരു കഥ വായിച്ചാല്‍ കിട്ടുന്ന മൌനം ഞാനനുഭവിച്ചു.വളരെ സന്തോഷം.

 
At 10:52 PM , Blogger Inji Pennu said...

ന്റെ കുട്ടപ്പായീ, ഞാന്‍ കുട്ടപ്പായീന്റെ ഫാനായിപ്പോയി..ശക്തിയുള്ള എഴുത്ത്. കഥകളിലെ വരികളങ്ങിനെ വളഞ്ഞും പുളഞ്ഞും എന്നെ ചുറ്റിപിടിക്കുന്നു. കുട്ടപ്പായീന്റെ എല്ലാ കഥകളും ഒക്കെ ഇപ്പൊ ഒറ്റ അടിക്കു ഇരുന്നു വായിച്ചു. കുറച്ച് കഥകളേയുള്ളൂവെങ്കിലും ഉള്ളിലിരിക്കുന്ന അനേകം കഥകള്‍ കാണാന്‍ പറ്റണ പോലെ..

ഇങ്ങിനെയൊക്കെ എഴുതണമെന്നൊക്കെയാണെനിക്കുമാഗ്രഹം..
ആഗ്രഹിക്കാനല്ലേ കഴിയൂ...

 
At 2:59 AM , Blogger സാക്ഷി said...

വളരെ വളരെ ഇഷ്ടപ്പെട്ടു.

അവസാനത്തെ പാരഗ്രാഫില്‍ തട്ടിത്തടഞ്ഞ്
കുറേയധികനേരം നിന്നു.
പിന്നെ അതിനെ പിന്നിലുപേക്ഷിച്ച്
പുതിയ വായനയിലേക്ക്..
ഇനിയും ഇവിടെ തിരിച്ചുവരും.
ഈ അക്ഷരങ്ങള്‍ എനിക്കിപ്പോള്‍ എത്ര പ്രിയപ്പെട്ടതെന്നോ!

 
At 6:38 PM , Blogger bodhappayi said...

ഇബ്രു ഇഞ്ചി സാക്ഷി വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

 
At 8:30 PM , Blogger Bharathy said...

you are a real writer!!!!!...no doubt..ithrayum nalla malayalam blog vere kandittilla..so touching,yet strong..

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home