Monday, September 18, 2006

ടൈമിംഗ്‌

പണ്ടൊരിക്കല്‍ ഞാനെന്റെ ഊന്നുവടി കടലിലാഞ്ഞുകുത്തി
കടല്‍ രണ്ടായ്പ്പിരിഞ്ഞെനിക്കായ്‌ വഴിയൊരുക്കി.

ജനങ്ങളെന്നെ മോശയുടെ പുനര്‍ജന്മമെന്നു വിളിച്ചു,
മോശപാവം കടലിനക്കരെ വടിപോലെനിന്നു.

20 Comments:

At 1:27 AM , Blogger shefi said...

നന്നയിരിക്കുന്നു.

 
At 12:16 PM , Blogger തഥാഗതന്‍ said...

ഇത്‌

വെള്ളത്തില്‍ ആണി അടിക്കുന്ന പരിപാടി ആണല്ലോ കുട്ടപ്പായി..

 
At 12:19 PM , Blogger ശ്രീജിത്ത്‌ കെ said...

കവിത എഴുതുമ്പോള്‍ വൃത്തം പറയണം. ഇല്ലെങ്കില്‍ സുല്ലിടണം. അല്ലാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.

 
At 6:21 PM , Blogger bodhappayi said...

ഷെഫി, തഥാഗതന്‍‍മാഷേ, ശ്രീ:
നന്ദി. സ്വന്തം ബ്ലോഗിലല്ലേ ഇതൊക്കെ പറ്റു... :)

 
At 6:32 PM , Blogger പാര്‍വതി said...

ആലോചിച്ച് നോക്കുന്തോറും ഓരൊ അര്‍ത്ഥം തോന്നും കുട്ടപ്പായീ..

ഇത് തന്നെയാവും ഉത്തരാധുനിക കഥയുടെയും കവിതയുടെയും ഗുട്ടന്‍സ്..

-പാര്‍വതി.

 
At 6:41 PM , Blogger പച്ചാളം : pachalam said...

അതെ വൃത്തം മസ്റ്റാണ്..
ഇനിയിപ്പൊ കവിതയില്ലെങ്കില്‍ വൃത്തം മാത്രമായാലും മതി.
:)

 
At 7:33 PM , Blogger ഉമേഷ്::Umesh said...

ഇനിയിപ്പോള്‍ വൃത്തമില്ല എന്നു നമ്മുടെ അഭിനവകവികള്‍ ശ്രീജിത്തും പാച്ചാളവും വായിക്കാതിരിക്കണ്ടാ. ഇതാ:

സാഗരത്തിലൊരു കോലു കുത്തി ഞാന്‍
പാതി കീറി വഴി തന്നു സാഗരം.
“മോശ തന്‍ പുതിയ ജന്മമോ ഭവാന്‍?”
ലോകരോതി, വടിയായി മോശയും.


വൃത്തം: രഥോദ്ധത. കൂടുതല്‍ രഥോദ്ധതകളെ കാണാന്‍ ഇതു വായിക്കുക. അല്ലെങ്കില്‍ വിക്കി ലേഖനം വായിക്കുക.

 
At 7:40 PM , Blogger ശ്രീജിത്ത്‌ കെ said...

ഉമേഷേട്ടാ, ഒരു സംശയം

ജനങ്ങളെന്നെ മോശയുടെ പുനര്‍ജന്മമെന്നു വിളിച്ചു,
മോശപാവം കടലിനക്കരെ വടിപോലെനിന്നു.
---
“മോശ തന്‍ പുതിയ ജന്മമോ ഭവാന്‍?”
ലോകരോതി, വടിയായി മോശയും.

ഇതിനു രണ്ടിനും ഒന്നാണോ അര്‍ത്ഥം? (കുട്ടപ്പായി അതേ എന്ന് പറഞ്ഞാല്‍ ഈ കമന്റ് അനോണിമസ്സ് കമന്റ് ആക്കാന്‍ വല്ല വഴിയും ഉണ്ടോ?)

 
At 7:51 PM , Blogger ഉമേഷ്::Umesh said...

അല്ല ശ്രീജിത്തേ. തമാശയ്ക്കെഴുതിയതാണു്. കുട്ടപ്പായി എഴുതിയതിനെ “മോശ വടിയായി” എന്നു മാറ്റിയപ്പോള്‍ എനിക്കു ചിരി വന്നു. അതില്‍ നിന്നു് ഉരുത്തിരിഞ്ഞതാണു് ഈ ശ്ലോകം. ക്രൌഞ്ചപ്പക്ഷിയുടെ വിരഹദുഃഖം വാല്മീകി ശ്ലോകമാക്കിയതു പോലെ.

 
At 7:57 PM , Blogger ശ്രീജിത്ത്‌ കെ said...

മോശതന്‍ പുനര്‍ജന്മമെന്ന് ലോകര്‍
നിന്നു ദൂരെയായ് മോശ വടിപോല്‍

***

ഞാന്‍ എഴുതിയാല്‍ ലോണ്ടെ ഇങ്ങനെ ഇരിക്കും. ബട്ട്, ഹൌ റ്റു അപ്ലൈ സര്‍ക്കിള്‍?

 
At 8:04 PM , Blogger ഉമേഷ്::Umesh said...

ഊളമ്പാറ, കുതിരവട്ടം എന്നീ സ്ഥലങ്ങളില്‍ പോയാല്‍ സര്‍ക്കിള്‍ അപ്ലൈ ചെയ്തു തരും എന്നു കേട്ടിട്ടുണ്ടു്. എനിക്കു തീരെ പരിചയമില്ല. ശ്രീജിത്തൊന്നു ശ്രമിച്ചു നോക്കുന്നോ? സ്ക്രൂവിന്റെ പ്രശ്നമുള്ളവര്‍ക്കു പ്രത്യേക വിഭാഗം തന്നെയുണ്ടെന്നാണു കേള്‍‌വി.

 
At 8:22 PM , Blogger പച്ചാളം : pachalam said...

കുട്ടപ്പായി ആശാന്‍ ഒരു ഉലക്കയുമായി ഇങ്ങോട്ട് തിരിച്ചിട്ടുണ്ട്, ഉമേഷ്ജി, ശ്രീജിത്ത് എന്നിവര്‍ തലയ്ക്ക് മുകളില്‍ നക്ഷത്രങ്ങളും വൃത്തവും മറ്റും കാണാതിരിക്കാന്‍ സൂക്ഷിക്കുക :)

 
At 9:33 PM , Blogger indiaheritage said...

സാഗരേ കോലുകുത്തേ തു
പാതി ദത്താ മയാ വഴിഃ
കിം പുനര്‍മോശ ആയാതഃ
ശ്രുത്വാ മോശോ വടീഭവല്‍

സാഗരത്തില്‍ കോലു(ഊന്നുവടി) കുത്തിയപ്പോല്‍ പാതി വഴി തന്നു എന്നൊക്കെ മുഴുവനും മനസ്സിലായില്ലെ?

ഞാന്‍ ഓടി

 
At 11:14 AM , Blogger ശ്രീജിത്ത്‌ കെ said...

ഉമേഷേട്ടാ, എന്റെ രണ്ട് വരി‍ വൃത്തത്തിലാക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞില്ലെന്നോ. ദൈവമേ, അത്രയ്ക്ക് കോമ്പ്ലിക്കേറ്റഡ് ആണോ എന്റെ വരികള്‍? ഞാന്‍ ഇങ്ങനെപോയാല്‍ ഒരു കവിയായിപ്പോകുമോ? ഞാനും പോയി കടലില്‍ വടി കുത്തുമോ?

ഞാന്‍ പാറപ്പുറത്ത് നിന്ന് വീഴുന്ന പോസ്റ്റ് കഴിഞ്ഞ് ഒന്നും ഉമേഷേട്ടന്‍ വായിച്ചിട്ടില്ല എന്നാ ഇത്ര നാളും കരുതിയിരുന്നത്. ഗുരുകുലത്തില്‍ ആ ഒരു കാര്യമേ പറഞ്ഞ് കണ്ടിരുന്നുള്ളൂ ഇതു വരെ. ഇനി സ്ക്രൂ പുരാണവും കേള്‍ക്കേണ്ടി വരുമോ അവിടെ? ഞാന്‍ വീഴാനുള്ള കുഴി ഞാന്‍ തന്നെ കുഴിക്കുവാണല്ലോ എന്റെ പരപ്പനങ്ങാടി മുത്തപ്പാ.

 
At 10:19 AM , Blogger bodhappayi said...

ഞാനൊന്നു മാറിയപ്പോഴേക്കും പിള്ളേര്‍ ഇവിടെക്കിടന്നു അര്‍മ്മാദിക്കുവാണല്ലോ... :)
നടക്കട്ടേ... നടക്കട്ടേ... :)

 
At 2:24 PM , Blogger തണുപ്പന്‍ said...

ആശയം : വടികുത്തൂ വടിയാക്കൂ.... :)

 
At 5:50 PM , Blogger chithrakaranചിത്രകാരന്‍ said...

ഇതപ്പടി കുസ്രുതിയാണല്ലോ!!!

 
At 12:42 PM , Blogger വര്‍ണ്ണമേഘങ്ങള്‍ said...

ശ്ശെടാ ... ഇതിപ്പോ...
കഥയാണോ... കവിതയാണോ...
അതോ കവിതയുടെ ചേട്ടത്തി സുനിതയാണോ... ആ..
കുട്ടപ്പാ നീ വീണ്ടും പുലി...
നമോവാകം.

 
At 7:48 PM , Anonymous Anonymous said...

ethu kavithayano? :O

 
At 3:05 PM , Blogger ശ്രീ said...

ആധികാരികമായി പറയാനുള്ള അറിവില്ല.
പക്ഷെ, സംഭവം ഇഷ്ടമായി
:)

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home