Monday, February 27, 2006

എന്നേം കൂടെ

അങ്ങനെ ഞാനും ഒരു പോസ്റ്റ്‌ എഴുതി. പണ്ടു ഏന്റെ ആദ്യത്തെ പോസ്റ്റ്‌ കണ്ട എന്റെ സ്പിരിറ്റുല്‍ ഗുരു(മറ്റു പലതും പഠിപ്പിച്ചിട്ടുണ്ട്‌ എന്റെ മഹാഗുരു) പറഞ്ഞതു രണ്ടേ രണ്ടു വാക്കു: കോപ്പ്‌. ഏല്ലാ തവണയും ക്ലസ്സില്‍ 6-7 റാങ്കില്‍ വരാരുള്ള എന്റെ പ്രോഗ്രെസ്സ്‌ കാര്‍ഡ്‌ കണ്ട അമ്മയുടെ ഏകദേശം സിമിലര്‍ റസ്പോണ്‍സ്‌. ആ റിപ്ലേ കേട്ടു മനം നൊന്ദു ഇനി ബ്ലൊഗ്ഗിംഗ്‌ ഇല്ല എന്നു ഒറപ്പിച്ചു.
കുറേ കാലങ്ങല്‍ക്കു ശേഷം വഴി തെറ്റി ഇവിടെ വന്നപ്പോല്‍ ഇവിടൊരു സാഹിത്യ സമ്മേളനം തന്നെ നടക്കുന്നു. കുറച്ചു സമയം എന്തു എഴുതും എന്നു പകച്ചു നിന്നു... അങ്ങനെ ആയാല്‍ ശരിയാവില്ലല്ലോ. ഇന്നാ പിടിച്ചോ എന്റെ വഹ കൊറച്ചു കാച്ച്‌. ഇംഗ്ലീഷില്‍ എഴുതാന്‍ നോക്കി അപ്പൊ ദാണ്ടെ കെടക്കുന്നു നല്ല സ്വയംബന്‍ പോസ്റ്റുകല്‍ പലതും. വെറുതെ എഴുതി മലയാളികളുടെ മാനം കളയണ്ടാന്നു വെച്ചു. ഇവിടാനേല്‍ മലയാളി മാത്രമല്ലെ വായിക്കു. പിന്നെ നാടു വിട്ടു കഴിഞ്ഞാല്‍ മലയാളികളുടെ സാഹോദര്യം ലോകപ്രശസ്തമല്ലേ. ഇവിടേക്കുള്ള വഴി കാണിച്ച സു-വിനു നന്ദി പറഞ്ഞുകൊണ്ട്‌ ഞാന്‍ ആ ശിലാസ്താപനകര്‍മ്മം നിര്‍വഹിച്ചു കൊള്ളുന്നു. നമ്മുടെ സര്‍കാര്‍ 'തറ'ക്കല്ലിട്ട പല പ്രോജക്ടും പോലെ ഇതും ഒരു സ്മാരകമാവാനുള്ള സാധ്യതകല്‍ ഞാന്‍ തള്ളിക്കളയുന്നില്ല, എന്നാലും കെടക്കട്ടെ. ഇനീം എഴുതണം എന്നുണ്ട്‌ പക്ഷെ ഒരു ഇന്റെല്ലെക്റ്റ്ജുല്‍ ബ്ലോക്ക്‌. നമ്മുടെ മുകേഷ്‌ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവില്‍ പറഞ്ഞ ആ സ്ര്ഷ്ടിയുടെ വേദന ഞാനും ഇപ്പോല്‍ അനുഭവിക്കുന്നു. നമ്മുടെ ശ്രീജിത്തിനു പൊലും ഇല്ലാത ഈ ബ്ലോക്ക്‌ നിനക്കു എവിടുന്നു കിട്ടി എന്ന ചോദ്യതിനു എന്റെ മഹാഗുരുവില്‍ നിന്നു പഠിച്ച ആദ്യ കോര്‍പറേറ്റ്‌ പാഠം ഞാന്‍ എടുത്തു വീശും: ഗുഡ്‌ ക്വസ്ഷന്‍, പിന്നെ ഒരു നറുപുഞ്ജിരി.